
നെടുമങ്ങാട്:കരകുളം ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും സ്വജനപക്ഷപാത ഭരണത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി കരകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം പോത്തൻകോട് ദിനേശ് ഉദ്ഘാടനം ചെയ്തു.കരകുളം ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് ഏണിക്കര,നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു,മണ്ഡലം വൈസ് പ്രസിഡന്റ് വിനേഷ്,മണ്ഡലം സെക്രട്ടറി മുരളീധരൻ,ബി.എം.എസ് മണ്ഡലം വൈസ് പ്രസിഡന്റ് ദേവകുമാർ,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി നിശാന്ത് വഴയില,യുവ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം വീണ,മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് മല്ലിക,മഹിളാമോർച്ച ഏരിയ പ്രസിഡന്റ് കുസുമ കുമാരി,ബി.ജെ.പി കരകുളം ഏരിയ ജനറൽ സെക്രട്ടറി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.