തിരുവനന്തപുരം: വയലിൻ ചക്രവർത്തി ഡോ.എൽ.സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ലക്ഷ്മി നാരായണ ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് വൈകിട്ട് 6ന് ടാഗോർ തിയേറ്ററിൽ അരങ്ങേറും. ബോളിവുഡ് ഗായിക കവിതാ കൃഷ്ണമൂർത്തി,ഉപകരണ സംഗീതത്തിൽ വിശ്രുതനായ നോർവീജിയൻ സംഗീതജ്ഞൻ ഒയ്സ്റ്റീൻ എന്നിവർ ഉൾപ്പെടുന്ന 15 അംഗ സംഘം സംഗീത നിശയിൽ പങ്കെടുക്കും. എൽ.സുബ്രഹ്മണ്യത്തിന്റെ മക്കളായ അമ്പി സുബ്രഹ്മണ്യം വയലിനിലും ബിന്ദു സുബ്രഹ്മണ്യം വായ്പ്പാട്ടിലും മികവ് കാട്ടും.ജാസ് പിയാനോയ്സ്റ്റ് ഫ്രിജോ ഫ്രാൻസിസ്,ആൽവിൻ ഫെർണാണ്ടസ്, രമണ മൂർത്തി, പ്രസാദ് കുൽക്കർണി തുടങ്ങിയവർ സംഗീത നിശയിൽ അണിനിരക്കുമെന്ന് സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ഡോക്ടർ ജി.രാജ്‌മോഹനും ജനറൽ സെക്രട്ടറി ഇ.എം.നജീബും അറിയിച്ചു.