തിരുവനന്തപുരം: ഒൻപതാമത് മീഡിയസിറ്റി സിനിമ ടെലിവിഷൻ അവാർഡ് വിതരണവും നടൻ നെടുമുടി വേണു അനുസ്മരണവും ഇന്ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ നടക്കും.
സാംസ്കാകാരിക സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സിനിമ,ടെലിവിഷൻ,മാദ്ധ്യമ പുരസ്‌കാരങ്ങൾ മന്ത്രി ജി.ആർ.അനിൽ വിതരണം ചെയ്യും. മീഡിയ സിറ്റി ചെയർമാൻ വി. സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും. മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ, സംവിധായകൻ ടി.എസ്.സുരേഷ് ബാബു, സംവിധായകൻ ഡോ. തുളസിദാസ്, നിർമ്മാതാവ് കല്ലിയൂർ ശശി, കാമറാമാൻ അനിൽ ഗോപിനാഥ് എന്നിവരെ ആദരിക്കും. കൊവിഡ് കാലഘട്ടങ്ങളിൽ ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയും ആദരിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സംസാരിക്കും.