
ബാലരാമപുരം:വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ഒഫ് പൊലീസ് വി.അജിത് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ വിനോദ് കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,കോവളം എസ്.എച്ച്.ഒ ബിജോയ്, മുകേഷ്.എം നായർ,എ.കെ.ഹരികുമാർ,വിജേഷ് ആഴിമല,ധന്യ എസ്.വിഷ്ണു എന്നിവർ സംബന്ധിച്ചു.