kerala

ഒന്നും രണ്ടും സെമസ്​റ്റർ എം.എ സോഷ്യോളജി (റഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 & 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ഇന്റഗ്രേറേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബികോം എൽ എൽ.ബി /ബി. ബി.എ എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി മാത്തമാ​റ്റിക്സ് 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് രണ്ട് സെമസ്​റ്റർ പി.ജി.ഡി.സി.എ (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷന് മുൻപ്), മാർച്ച് 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ ബി.എച്ച്.എം.സി.ടി പരീക്ഷയും അഞ്ചാം സെമസ്​റ്റർ ബി.എ /ബി. എസ്.സി /ബികോം/ ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ./ ബി.വോക് പരീക്ഷകൾ ജനുവരി 9ലേക്ക് മാ​റ്റി.

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും സെമസ്​റ്റർ ബി.എൽ.ഐ.എസ്.സി (2021 അഡ്മിഷൻ റഗുലർ, 2020 & 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 5 മുതൽ പുനഃക്രമീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ത്രിവത്സര പഞ്ചവത്സര എൽ എൽ.ബി പരീക്ഷ ( 1998 നു മുമ്പുള്ള), ആറാം സെമസ്​റ്റർ ( ത്രിവത്സരം ) എൽ എൽ.ബി മേഴ്സി ചാൻസ് പരീക്ഷകളുടെ വൈവാവോസി ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ഒന്നും രണ്ടും മൂന്നും നാലും വർഷ ബി.എസ്‌സി നഴ്സിംഗ് (മേഴ്സിചാൻസ് - 2006 - 2009 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 5 വരെയും 150 രൂപ പിഴയോടെ ജനുവരി 9 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും അപേക്ഷിക്കാം.