തിരുവനന്തപുരം:എയ്ഡഡ് മേഖലയിൽ സംവരണം അനുവദിക്കുക,കാർഷിക വ്യവസായ ഭൂമി അനുവദിക്കുക,കേന്ദ്രാനുപാതികമായി സംസ്ഥാനത്തും സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പരവർ സർവീസ് സൊസൈറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് വേളി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ പ്രേമൻ കരിച്ചാറ, അശോകൻ വള്ളിക്കാട്, മധു പുഴയോരത്ത്, പുന്നപ്ര വിജയകുമാർ, സുരേഷ് വൈക്കം,സുനിൽകുമാർവേളി, രാധാകൃഷ്ണൻ കുളത്തൂർ,സുദർശനൻ,വിശ്വനാഥൻ കരിച്ചാറ,പാച്ചല്ലൂർ രവീന്ദ്രൻ,അശോകൻ കരിച്ചാറ, പിച്ചകം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.