
മലയിൻകീഴ് : പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകൾ മഞ്ചാടി അഭയ ഗ്രാമത്തിലെ അന്തേവാസികളെ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകി.സാമൂഹിക പ്രതിബദ്ധതയോടെ എൻ.സി.സി. കേഡറ്റുകൾ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് അഭയയിലെത്തിയത്.നിത്യോപയോഗ സാധനങ്ങൾ,പുതുവസ്ത്രങ്ങൾ,മധുര പലഹാരങ്ങൾ അന്തേവാസികൾക്ക് നൽകി.സ്കൂൾ മാനേജർ ആനന്ദ് കണ്ണശ,ഹെഡ്മിസ്ട്രസ് ശ്രീദേവി,എൻ.സി.സി.കെയർ ടേക്കർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ അഭയ ഗ്രാമത്തിലെത്തിയത്.അന്തേവാസികൾക്കൊപ്പം അഭയ മാനേജർ സുബ്രഹ്മണ്യം,സോഷ്യൽ വർക്കർമാരായ ഹൈമ,അനീറ്റ,പരിശീലക താര എന്നിവർ ചേർന്ന് കേഡറ്റുകളെ സ്വീകരിച്ചു.രാവിലെ മുതൽ ഉച്ചവരെ അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു.കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.