തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ 1977-80 വർഷം ബോട്ടണി ഡിഗ്രി ക്ലാസിൽ പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥികളുടെ സംഗമം 'ഒരു വട്ടം കൂടി' ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്നു.പി.എസ്.സുധീഷ്, ഷാജു എം.എ, നീന എബ്രഹാം എന്നിവരാണ് കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നൽകിയത്.