
തിരുവനന്തപുരം: അധികാരികൾ മഹായുദ്ധങ്ങളിലേക്ക് പോകരുതെന്നാണ് മഹാഭാഗവതം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.തിരുവനന്തപുരം വൈകുണ്ഡം കല്യാണമണ്ഡപത്തിൽ നടക്കുന്ന ഭാഗവത സത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം വിജ്ഞാന സാഗരമാണ്.ഓരോ സത്രം കഴിയുമ്പോഴും മനസിലാകുന്നത് നമ്മൾ ആ കടലിന്റെ തീരത്ത് എത്തിയെന്ന് മാത്രമാണ്.ഇപ്പോഴത്തെ തലമുറയ്‌ക്കും അമ്മമാരും മുത്തശിമാരും കഥകൾ പറഞ്ഞു കൊടുക്കണം.അത് അവരുടെ അവകാശമാണെന്നും സതീശൻ പറഞ്ഞു. സത്രത്തിനോടനുബന്ധിച്ച് നടത്തിയ പ്രസംഗ, ചിത്രരചന മത്സരവിജയികൾക്കുള്ള പുരസ്‌കാരം സതീശൻ വിതരണം ചെയ്തു.സത്ര നിർവഹണ സമിതി ചെയർമാൻ ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ വി.എസ് ശിവകുമാർ,മീഡിയ കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാരായണ സ്വാമി,ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.