നെടുമങ്ങാട്: ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷ പരിപാടികൾ നെയ്യാറ്റിൻകര രൂപത മെത്രാനും സ്‌കൂളിന്റെ രക്ഷാധികാരിയുമായ ഡോ.വിൻസെന്റ് സാമുവേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അൽഫോൻസ് ലിഗോറി, ചുള്ളിമാനൂർ ഫെറോന വികാരി അനിൽ കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജു, വൈസ് പ്രിൻസിപ്പൽ സിനി.സി.ദാസ്,പി.ടി.എ പ്രസിഡന്റ് എം.ജി. ധനീഷ്, വൈസ് പ്രസിഡന്റ് ജോൺ ദേവരാജ്,വിദ്യാർത്ഥി പ്രതിനിധികളായ ശൽഗ,നീരജ് നായർ,പാർത്ഥ സാരഥി,അനശ്വര എന്നിവർ പങ്കെടുത്തു.