തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിയോടനുബന്ധിച്ച് ജനുവരി രണ്ടിന് പുലർച്ചെ 2.30ന് നിർമ്മാല്യ ദർശനം ഉണ്ടായിരിക്കും.രാവിലെ 5 മുതൽ 6.15 വരെയും 9.30 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.15 വരെയും ഭക്തർക്ക് ദർശനം അനുവദിക്കും.രാത്രി 8.15ന് ഏകാദശി ശീവേലി. 9.15ന് ശ്രീബലി കഴിഞ്ഞശേഷം ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
പൊന്നുംശ്രീബലി: ബുക്കിംഗ് തുടരുന്നു
ക്ഷേത്രത്തിൽ ധനുമാസത്തിലെ പൊന്നും ശ്രീബലിക്കുള്ള ബുക്കിംഗ് തുടരുന്നു. വിവരങ്ങൾക്ക് 9387259877.