ആര്യനാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയോടനുബന്ധിച്ച് ഉഴമലയ്ക്കൽ, തൊളിക്കോട്, ആര്യനാട്‌ നേതൃസമിതിയിലെ വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്തംഗം എ. റഹീം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ വി.പി. സജികുമാർ, ജാഥാ മാനേജർ എസ്.ബൈജു, ഉഴമലയ്ക്കൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സജീനാ കാസിം,നന്മ ലൈബ്രറി ഭാരവാഹികളായ സുജികുമാർ, ശാന്തകുമാർ, ജാഥാ കൺവീനർ ജോൺ താഴ്‌വാരം, തൊളിക്കോട് നേതൃസമിതി കൺവീനർ രാഹുൽ എന്നിവർ സംസാരിച്ചു. വിളംബരജാഥയുടെ സമാപന സമ്മേളനം ആര്യനാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ഉദ്ഘാടനം ചെയ്തു.