hh

സുപ്രീംകോടതിയിൽ സാവകാശം തേടും

മന്ത്രിമാർ കർദ്ദി​നാളിനെ കണ്ടു

 പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം പ്രക്ഷോഭത്തിന് സമാനമായി ക്രൈസ്തവസഭകൾ പ്രതിഷേധം കടുപ്പിക്കുന്ന ബഫർസോൺ പ്രശ്‌നത്തിൽ കോൺഗ്രസും വിവിധ സംഘടനകളും സമരം ശക്തമാക്കാൻ തീരുമാനിച്ചതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.

ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കാനും കേസിൽ സുപ്രീംകോടതിയിൽ സാവകാശം തേടാനും മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം ചേരാനും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സഭകളെ അനുനയിപ്പിക്കാൻ സഹായം തേടി മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും ഇന്നലെ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയെ കാണുകയും ചെയ്‌തു. വിഴിഞ്ഞത്തും കാതോലിക്കാ ബാവയായിരുന്നു മദ്ധ്യസ്ഥൻ.

ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി, ബഫർസോൺ പൂജ്യം കിലോമീറ്ററാക്കി 2021 ൽ സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച ഭൂപടമാണ് പ്രസിദ്ധീകരിക്കുന്നത്. പരാതികൾ സമർപ്പിക്കാൻ ജനുവരി 7 വരെ സമയം നീട്ടും. പഞ്ചായത്ത് സെക്രട്ടറിമാർക്കോ വനം വകുപ്പിനോ ലഭിക്കുന്ന പരാതികൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പാക്കാൻ പഞ്ചായത്തുതലത്തിൽ റവന്യൂ, വനം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാരുടെയും സമിതി ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതും പരിഗണിക്കും.

അടുത്ത മാസം സുപ്രീം കോടതി കേസ് പരിഗണിച്ചാൽ ജനവാസ മേഖലയുടെ വിവരങ്ങൾ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാനുള്ള അപേക്ഷ നൽകാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. നടപടികൾ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനം വിളിച്ചേക്കും. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, അഡ്വ. ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി.വേണു, ശാരദ മുരളീരൻ, ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

ഫീ​ൽ​ഡ് ​സ​ർ​വേ​ ​അ​തി​വേ​ഗം

ഫീ​ൽ​ഡ് ​സ​ർ​വേ​ ​ദ്രു​ത​ഗ​തി​യി​ൽ​ ​ന​ട​ത്തി​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളെ​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന​ത്തെ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​യോ​ഗ​ ​തീ​രു​മാ​നം​ ​അ​നു​സ​രി​ച്ച് ​ഫീ​ൽ​ഡ് ​സ​ർ​വേ​ ​വേ​ഗ​ത്തി​ലാ​ക്കും.
ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​യെ​ ​കു​റി​ച്ചു​ള്ള​ ​പ​രാ​തി​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 7​ ​വ​രെ​യാ​ക്കി​യ​തി​നാ​ൽ​ ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ളെ​ല്ലാം​ ​പ​രി​ശോ​ധി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.


പഞ്ചായത്ത് യോഗം ഇന്ന്
ബഫർ സോൺ പരാതികൾ ഉയരുന്ന 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം ഇന്നുച്ചയ്‌ക്ക് 12 ന് ചേരും. തദ്ദേശ, റവന്യു, വനം മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ ഫീൽഡ് വെരിഫിക്കേഷന്റെ വിശദാംശങ്ങൾ തീരുമാനിക്കും.


 ഉപഗ്രഹ ചിത്രം
ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിച്ചാൽ ഒരു കിലോമീറ്റർ ബഫർസോൺ കണക്കാക്കിയ ഉപഗ്രഹചിത്രം സമർപ്പിക്കും.


വിദഗ്‌ദ്ധ സമിതി

ഈ മാസം 30 ന് അവസാനിക്കുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റ വിദഗ്ദ്ധ സമിതിയുടെ കാലാവധി രണ്ട് മാസം നീട്ടിയേക്കും.

''ബഫർസോണിൽ ഒരു ആശങ്കയും ഇല്ല. കർദിനാളിനെ കണ്ടത് ക്രിസ്തുമസ് ആശംസ അറിയിക്കാൻ

-മന്ത്രി റോഷി അഗസ്റ്റിൻ