തിരുവനന്തപുരം:ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിൽ 1437 രൂപ യഥാർത്ഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ 755 രൂപയ്ക്ക് ലഭിക്കും.സബ്‌സിഡി നിരക്കിൽ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വൻപയർ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ,മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റർ) 125 രൂപ എന്നിങ്ങനെ ലഭിക്കും.മറ്റ് സാധങ്ങൾക്കെല്ലാം 5 മുതൽ 30 % വരെ വിലക്കുറവുണ്ടാകും. ജനുവരി രണ്ടു വരെയാണ് മേള