sr

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ക്രിസ്മസ് ആഘോഷത്തിനായി മാജിക് പ്ലാനറ്റിലെത്തി.കാതോലിക്കാ ബാവയും മാജിക് പ്ലാനറ്റ് ചെയർമാൻ ഗോപിനാഥ് മുതുകാടും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.മിഠായികളുമായാണ് ബാവ കുട്ടികളെ കാണാനെത്തിയത്. കുട്ടികൾക്കായി മാജിക് പ്ലാനറ്റിനു പരിതോഷികവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.സഭയിലെ മുതിർന്ന വൈദികനും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമായ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, എം.ജി.എം ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസ്, നിധിൻ ചിറത്തിലാട്ടു എന്നിവരും പങ്കെടുത്തു.