വെഞ്ഞാറമൂട്: കാട്ടുപന്നിയുടെ അക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. മൈലയ്ക്കൽ വാർഡ് തൊഴിലുറപ്പ് തൊളിലാളികളും മണലിമുക്ക് വടക്കനാട് സ്വദേശികളുമായ ഷീജ, ലത, സറീന എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മണലിമുക്കിന് സമീപമുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടം വൃത്തിയാക്കുന്നതിനിടെ കുറ്റിക്കാട്ടിൽ ഉണ്ടായിരുന്ന കാട്ടുപന്നികൾ അക്രമിച്ച ശേഷം ഓടി മറയുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പരിക്കേറ്റവരെ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.