
കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 130-ാമത് തിരുവാതിര മഹോത്സവം മാർച്ച് 20 മുതൽ 29വരെ നടക്കും. കോലത്തുകര കൺവെൻഷൻ സെന്ററിൽ പൊതുജനങ്ങളുടെയും ക്ഷേത്രസമാജം അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ ഇത്തവണത്തെ തിരുവാതിര മഹോത്സവവും ശിവരാത്രി ലക്ഷദീപവും വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. ക്ഷേത്രസമാജം പ്രസിഡന്റ് ജി.ശിവദാസന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിലർമാരായ മേടയിൽ വിക്രമൻ, ജിഷാജോൺ,ശ്രീദേവി,നാജ,ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ്ബാബു,വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ,മറ്റ് ക്ഷേത്രഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചർച്ചകൾക്ക് നേതൃത്വം നൽകി. ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർമാരായി എസ്.സുധീഷ്‌കുമാറിനെയും പി.ആർ.പ്രവീണിനെയും തിരഞ്ഞെടുത്തു.
എസ്.സതീഷ് ബാബു,വി.വിശ്വരാജൻ,എസ്.ശശികുമാർ,മണപ്പുറം ബി.തുളസീധരൻ,വി.മോഹനൻ,മണിക്കുട്ടൻ,കെ.ബാബു, എസ്.ശ്രീകുമാർ,കെ.വിജയകുമാർ,ജി.സുദർശനൻ,എ.ആർ.ജിതി (കൺവീനർമാർ), ലിജോ ആനന്ദ്, രതീഷ് ബാബു (ജോയിന്റ് കൺവീനർമാർ),ആർ.സുകേശൻ,അനിൽകുമാർ,ജയചന്ദ്രൻ, സുബാഷ്,ശശിധരൻ,വി.സുരേഷ്ബാബു,രാജേഷ്,സനൽ, മധുസൂദനൻ പണിക്കൻവിളാകം,വിധുകുമാർ.വി,കുളത്തൂർ അജയൻ,രാജു,ബിജു കുളത്തൂർ,അനിൽകുമാർ, ജയപ്രകാശ്,ബിജു,മനോജ്,രാഹുൽ.ആർ.എ.,കെ.പ്രഭാകരൻ,മനീഷ്,ഷിബു,വിശാഖ്,വിനുരാജ്,ശശികുമാർ, സ്വർണപ്പൻ,മോഹനൻ,രാജീവ്,മനോഹരൻ,മണികണ്ഠൻ,അജിത്കുമാർ, ബിജു,ബിനു,സതീശൻ,സന്ധ്യബാബു,മഹേഷ്, ബാബു,രമ,മിനിബാബു,മായ,കുമാരി,ശ്യാംമനോഹരി, അജിത്,പ്രമോദ്,ഗോപകുമാർ,ദിലീപ്,ശ്യാംമനോഹർ,ബിനുകുമാർ, ഉദയകുമാർ.എസ്,ജയപ്രസാദ്,രഘു,ജയകുമാർ,രാജീവ്,മോഹൻദാസ് തുടങ്ങിയവരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് റോഡ് നവീകരണം ഉൾപ്പെടെയുള്ള മരാമത്ത് പണികൾ സമയബന്ധിതമായി തീർക്കാനും സ്റ്റേഷൻകടവിൽ നിന്ന് പാർവതി പുത്തനാറിലെ ആറാട്ടുകടവിലേക്കുള്ളേ ക്ഷേത്രപാത തറയോട് പാകി നവീകരിക്കാൻ തുക അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ പണികൾ ആരംഭിക്കുമെന്നും കൗൺസിലർ മേടയിൽ വിക്രമൻ അറിയിച്ചു. അടുത്ത മാസം ആദ്യവാരത്തിൽ വിപുലമായ അവലോകന യോഗം വിളിക്കാനും ധാരണയായി.