വിതുര:ക്ലീൻകേരള പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ എം.സി.എഫ് ശേഖരിച്ച കുപ്പിച്ചില്ല് ഗ്രീൻകേരളക്ക് കൈമാറി. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ,തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷ ഷംനാനവാസ്,മലയടിവാർഡ്മെമ്പർ എസ്.എസ്.ബിനിതാമോൾ,കോ ഓർഡിനേറ്റർ അൽത്താഫ്,ഹരിതകർമ്മസേനാപ്രസിഡന്റ് അജിത, സെക്രട്ടറി ബിന്ദു എന്നിവരും,ഹരിതസേനഅംഗങ്ങളും പങ്കെടുത്തു.