വെഞ്ഞാറമൂട്: പേരുമല ഗവ.എൽ.പി.സ്കൂളിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും എസ്.എസ്.കെ സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച പ്രീ പ്രൈമറി വിഭാഗത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഡി.കെ മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പുല്ലംമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. രാജേഷ് സ്വാഗതം പറയും.അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.അഡ്വ.എ.എ.റഹിം എം.പി മുഖ്യാതിഥി ആയിരിക്കും.