mural

നെയ്യാറ്റിൻകര: സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പാറശാല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചാരണ ജാഥ സമാപിച്ചു. മാരായമുട്ടം ജംഗ്ഷനിൽ നടന്ന സമാപനച്ചടങ്ങ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, മുൻ എം.എൽ.എ. എ.ടി.ജോർജ്, കെ.പി.സി.സി മെമ്പർ ഡോ.ആർ.വത്സലൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പാറശാല സുധാകരൻ, കൊറ്റാമം വിനോദ്,നിർമല,മണ്ഡലം പ്രസിഡന്റുമാരായ വടകര ജയൻ,അഡ്വ.ആങ്കോട് രാജേഷ്,ഡി.സി.സി മെമ്പർമാരായ അമ്പലത്തറയിൽ ഗോപകുമാർ,തത്തിയൂർ സോമൻനായർ തുടങ്ങിയവർ പങ്കെടുത്തു.