
തിരുവനന്തപുരം: കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതിയ്ക്ക് സുരക്ഷ വർദ്ധിപ്പിക്കും. 19.86ലക്ഷം രൂപ ചെലവിൽ കോടതിയ്ക്ക് ചുറ്റുമതിൽ നിർമ്മിക്കാനും 24ലക്ഷം രൂപ ചെലവിൽ ഡിസൽ ജനററേറ്ററും അഗ്നിശമന സംവിധാനങ്ങളുമൊരുക്കാനും 24ലക്ഷം രൂപയ്ക്ക് മറ്റ് സുരക്ഷാ സംവിധാനങ്ങളൊരുക്കാനും സർക്കാർ അനുമതി നൽകി.ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണിത്.