sndp

ചിറയിൻകീഴ്: ഗുരുസന്ദേശങ്ങളുടെ വ്യാപകമായ പ്രചാരണം സമൂഹത്തിനിടയിൽ ലഭ്യമാകേണ്ട സ്ഥിതി വിശേഷമാണ് രാജ്യത്തൊട്ടാകെയുള്ളതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ.രഘുനാഥൻ, ഗുരുക്ഷേത്രസമിതി സെക്രട്ടറി ആർ.ഷിബു, രക്ഷാധികാരി എസ്.ജയസൂര്യ, വനിതാസംഘം പ്രതിനിധി കീർത്തി ഷൈജു, വൈസ് പ്രസിഡന്റ് എ.പ്രതാപൻ, ട്രഷറർ ഷിജോസ് ബാബു, കവിത, സന്ധ്യ, രഞ്ചിത്ത്, ശശി, മധു, രതീഷ്, സിന്ധു, ക്ഷേത്ര മുഖ്യകാര്യദർശി എൻ.അജിത്ത് എന്നിവർ പങ്കെടുത്തു. പുലർച്ചെ ഗുരുക്ഷേത്രസന്നിധിയിൽ ക്ഷേത്രതന്ത്രി ചേർത്തല തിരുനെല്ലൂർ കാശിമഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന മഹാകലശാഭിഷേക പൂജാവിധികളിൽ നൂറുക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.