
തിരുവനന്തപുരം: കാപ്പ ചുമത്താൻ പൊലീസിന് അധികാരം നൽകുന്നതിനെ പ്രതിപക്ഷം എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആർക്കെതിരെയും കാപ്പ ചുമത്താൻ പൊലീസിന് അമിതമായ അധികാരം നൽകുന്നത് ശരിയല്ല. വളരെ ശ്രദ്ധയോടെ നടപ്പാക്കാണ്ട നിയമമാണത്.
ഈ സർക്കാരിന്റെ കാലത്ത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തിൽ പലർക്കെതിരെയും കാപ്പ ചുമത്തി. സർക്കാരിന് ഇഷ്ടമില്ലാത്തവർക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ. പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയാൽ നിരപരാധികൾ ഉൾപ്പെടെയുള്ളവർ നിയമവിരുദ്ധമായി തടങ്കലിലാക്കപ്പെടുന്ന സ്ഥിതിയുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.