
വക്കം: വീരമൃത്യു വരിച്ച ക്യാപ്ടൻ ആർ.ശശീന്ദ്ര ബാബുവിനെ വക്കം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.പ്രസിഡന്റ് സി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വീരമൃത്യു വരിച്ചിട്ട് 51 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് സ്മാരകം നിർമ്മിച്ചില്ലെന്നും അതിനുവേണ്ടിയുള്ള നടപടികൾ എടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.സ്മാരകം നിർമ്മിക്കാനുള്ള എല്ലാ പിന്തുണയും വക്കം പഞ്ചായത്തിൽ നിന്ന് ഉണ്ടാകുമെന്ന് മുഖ്യാതിഥിയായ വക്കം പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ബീഗം പറഞ്ഞു.പി.അശോക് കുമാർ ഐ.പി.എസ്,വക്കം സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.വക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.വേണുജി സ്വാഗതവും ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കൃതജ്ഞതയും പറഞ്ഞു.