തിരുവനന്തപുരം: വാമനപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രധാൻമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) യും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഓംബുഡ്സ്‌മാനായ എൽ. സാം ഫ്രാങ്ക്ളിൻ സിറ്റിംഗ് നടത്തി. 11 പരാതികളാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ ലഭിച്ചത്. ഇതിൽ എട്ട് പരാതികൾ തീർപ്പാക്കുകയും ബാക്കി രണ്ട് പരാതികൾ പരിഗണനയ്ക്കായി സ്വീകരിക്കുകയും ചെയ്തു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ ലഭിച്ച പത്ത് പരാതികളിൽ ആറെണ്ണം തീർപ്പാക്കി. ബാക്കി നാലെണ്ണം പരിഗണനയ്ക്കായി സ്വീകരിച്ചു. വാമനപുരം,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകർ, ഗുണഭോക്താക്കൾ,ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവരും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കളുമാണ് സിറ്റിംഗിൽ പങ്കെടുത്തത്.