star

മുടപുരം : പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം കിഴുവിലം ഗവൺമെന്റ് യു.പി സ്കൂളിൽ വി.ശശി എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.വിനീത,സുലഭ,ജി.ഗോപകുമാർ,ആറ്റിങ്ങൽ ബി.ആർ.സി.യിലെ സജി,പഞ്ചായത്ത് മെമ്പർമാരായ അജീഷ്.ജി.ജി,ആശ,സലീന,ജയചന്ദ്രൻ,പി.ടി.എ പ്രസിഡന്റ് ശാന്തി.വി.കെ തുടങ്ങിയവർ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് വീണ സ്വാഗതവും അദ്ധ്യാപകൻ ബാലമുരളി നന്ദിയും പറഞ്ഞു.പദ്ധതിക്കായി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിലവിലെ പ്രീ - പ്രൈമറി വിഭാഗത്തിന് വായന ഇടം,വരയിടം,കുഞ്ഞരങ്ങ്,ഉല്ലാസ പാർക്ക് തുടങ്ങി 13 ഇടങ്ങൾ സജ്ജീകരിക്കും.