തിരുവനന്തപുരം: ചൊവ്വാഴ്ച അന്തരിച്ച കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രന് കെ.പി.സി.സി യാത്രാമൊഴി നൽകി. വഞ്ചിയൂർ അംബുജവിലാസം റോഡിന് സമീപത്തെ വീട്ടിൽ ഇന്നലെ രാവിലെ 10.30 വരെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. 11.45 ഓടെ കെ.പി.സി.സി ആസ്ഥാനത്ത് എത്തിച്ച മൃതദേഹം
കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭാരവാഹികളും സഹപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. എ.കെ.ആന്റണി,കെ.സുധാകരൻ എം.പി, വി.ഡി.സതീശൻ,രമേശ് ചെന്നിത്തല,എം.എം. ഹസ്സൻ,ടി.യു.രാധാകൃഷ്ണൻ, എൻ.ശക്തൻ, ജി.എസ്. ബാബു,ജി. സുബോധൻ,മര്യാപുരം ശ്രീകുമാർ, പാലോട് രവി എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.
കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ എന്നിവരും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വേണ്ടി മുൻ എം.എൽ.എ തമ്പാനൂർ രവിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവും റീത്ത് സമർപ്പിച്ചു. 12.40 ഓടെ തിരുവനന്തപുരം പ്രസ്‌ക്ലബിലും ഗവ.പ്രസ് ഓഫീസ് അങ്കണത്തിലും പൊതുദർശനത്തിനുവച്ച ശേഷം മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ ഉച്ചകഴിഞ്ഞ് 2ന് സംസ്‌കാര ചടങ്ങുകൾ നടന്നു. തുടർന്ന് അനുസ്മരണ ചടങ്ങുകൾ വഞ്ചിയൂരിലും പ്രസ് ക്ലബിലും നടന്നു.
ഇന്ദിരാഭവനിൽ കെ.പി.സി.സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, കെ. ജയന്ത്, കെ.പി. ശ്രീകുമാർ, എ.എ. ഷുക്കൂർ,എം.എം. നസീർ, ആലിപ്പറ്റ ജമീല, പി.എം. നിയാസ്,സോണി സെബാസ്റ്റ്യൻ,ഡി.സി.സി പ്രസിഡന്റുമാരായ പാലോട് രവി, പി. രാജേന്ദ്രപ്രസാദ്,സതീഷ് കൊച്ചുപറമ്പിൽ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എം.വിൻസന്റ്, സി.എം.പി നേതാവ് സി.പി. ജോൺ, തമിഴ്നാട് എം.എൽ.എ, റൂബി മനോഹർ, ഇടതുപക്ഷ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു, കെ.പി.ശങ്കരദാസ്, നീലലോഹിതദാസൻ നാടാർ, കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, എൻ. പീതാംബരകുറുപ്പ്, ശൂരനാട് രാജശേഖരൻ,ചെറിയാൻ ഫിലിപ്പ്, ശരത്ചന്ദ്രപ്രസാദ്,എം.എ. വാഹിദ്, വർക്കല കഹാർ, കെ.മോഹൻ കുമാർ,കരകുളം കൃഷ്ണപിള്ള, രഘുചന്ദ്രപാൽ, മണക്കാട് സുരേഷ്,നെയ്യാറ്റിൻകര സനൽ, ജി.വി. ഹരി, കെ.എസ്. ശബരിനാഥ്,മുൻ മന്ത്രി വി.സി. കബീർ,ബിന്ദുകൃഷ്ണ, ആരിഫ ബീവി, ആർ. വത്സലൻ, പി.കെ. വേണുഗോപാൽ, ജോൺ,പത്മിനി തോമസ്,കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ,കൊറ്റാമം വിമൽകുമാർ,മരുതംകുഴി സതീഷ് കുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.