f

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി)-ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 121/2022),ഒന്നാം എൻ.സി.എ,​എസ്.സി.സി.സി. (കാറ്റഗറി നമ്പർ 120/2022) തസ്തികയിലേക്ക് ജനുവരി 4നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മെഡിക്കൽ കോളേജുകൾ-ന്യൂറോളജി)-ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 265/2020) തസ്തികയിലേക്ക് ജനുവരി 5നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ10 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546438.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി ഡെന്റിസ്ട്രി)-രണ്ടാം എൻ.സി.എ,​എൽ.സി./എ.ഐ(കാറ്റഗറി നമ്പർ 70/2022) തസ്തികയിലേക്ക് ജനുവരി 5ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പഞ്ചകർമ്മ)-ഒന്നാം എൻ.സി.എ-എസ്.സി(കാറ്റഗറി നമ്പർ 242/2021) തസ്തികയിലേക്ക് ജനുവരി 6ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546325.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ),​(കാറ്റഗറി നമ്പർ 46/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 26,27 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ2 ബി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546324.