
പൂവാർ: പൂവാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ മർദ്ദനത്തിൽ എസ്.എഫ്.ഐ പൂവാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദ്യാർത്ഥിയെ മർദ്ദിച്ച കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന സമരം എസ്.എഫ്.ഐ കോവളം ഏരിയാ പ്രസിഡന്റ് ദിലീപ് ഉദ്ഘാടനം ചെയ്‌തു.
എസ്.എഫ്.ഐ പൂവാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഹദ്, പ്രസിഡന്റ് നാസിബ്, ഏരിയാ അംഗം ജിബിൻ, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പ്രസിഡന്റ് റിസ്വാൻ തുടങ്ങിയവർ നേതൃത്വം നൽകി.