
നാഗർകോവിൽ: ആരുവാമൊഴിയിൽ സ്വകാര്യ കാറിലെത്തിയ കമിതാക്കൾ വിഷംകഴിച്ച് ജീവനൊടുക്കി.കടിയപ്പട്ടിണം അന്തോണിയാർ തെരുവ് സ്വദേശി സുസൈ നാഥൻ (35), മണ്ടയ്ക്കാട് സ്വദേശിനി ശാമിനി (32) എന്നിവരാണ് ജീവനൊടുക്കിയത്.6,10 വീതം വയസുള്ള ആൺകുട്ടികളെ കാറിൽ ഉറക്കിക്കിടത്തിയ ശേഷം ആരുവാമൊഴി ദേവസഹായം മൗണ്ടിൽവച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം . വർഷങ്ങൾക്കുമുൻപേ ഭാര്യയുമായി പിരിഞ്ഞ സൂസൈനാഥൻ ശാമിനിയുമായി പ്രണയത്തിലായിരുന്നു.ശാമിനിയുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയി.സൂസൈനാഥനും വിവാഹിതനായിരുന്നു.ഭാര്യ തിരുനെൽവേലിയിലുണ്ട്.
ഇന്നലെ രാവിലെ ആയിരുന്നു സംഭവം.നാട്ടുകാർ ആരുവാമൊഴി പൊലീസിന് വിവരം നൽകി. പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളുടെ അടുത്തുനിന്ന് ഒരുവിഷ കുപ്പിയും പൊലീസ് കണ്ടെടുത്തു.തുടർന്ന് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് കുട്ടികളെ ഉറങ്ങിയ നിലയിൽകണ്ടത്. ശാമിനിയുടെ മക്കളാണിതെന്ന് പൊലീസ് അറിയിച്ചു.