ബാലരാമപുരം: തണ്ണിക്കുഴി അയ്യപ്പപുരം ശ്രീ സ്വാമി അയ്യപ്പൻ ക്ഷേത്രത്തിലെ നാൽപ്പത്തിയൊന്നാമത് മണ്ഡലപൂജ മഹോത്സവം 23 മുതൽ 27 വരെ നടക്കും. 23ന് രാവിലെ 6.15ന് പതിവ് അഷ്ടദ്രവ്യമഹാഗണപതിഹോമം,​ 11 ന് കലശാഭിഷേകം,​ 12 ന് കരാക്കെ ഗാനമേള,​ 12.15 ന് അന്നദാനസദ്യ,​ വൈകുന്നേരം 5.30 ന് ഭജന, 7 ന് നടക്കുന്ന ഹിന്ദുമത സാംസ്കാരിക സമ്മേളനം ഫിംഗർ പ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടർ ഡോ.വിജയകുമാർ ഉദ്ഘാടനം ചെയ്യും. പി.എസ്.ശ്രീകുമാരാൻ നായർ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,​ വാർഡ് മെമ്പർ ശാലിനി തുടങ്ങിയവർ സംസാരിക്കും. രക്ഷാധികാരി എ.വിജയൻ നായർ സ്വാഗതവും പി.വിജയൻ നന്ദിയും പറയും. 24ന് രാവിലെ 8 മുതൽ അയ്യപ്പഭാഗവതപാരായണം,​ 10.30ന് നാഗരൂട്ട്,​ 12 ന് കരാക്കെ ഗാനമേള,​ 12.15ന് അന്നദാനസദ്യ,​ വൈകുന്നേരം 5.30ന് ശനീശ്വരപൂജ,​ 7ന് ഭജന,​ 25ന് രാവിലെ 8ന് പുരാണപാരായണം,​ 12.15ന് അന്നദാനസദ്യ,​ വൈകുന്നേരം 7ന് പുഷ്പാഭിഷേകം,​ 26ന് രാവിലെ 8ന് പാനകപൂജ,​ 12.15ന് അന്നദാനസദ്യ,​ വൈകുന്നേരം 5ന് ഭജന,​ 7ന് കരാക്കെ ഗാനമേള,​ മണ്ഡലപൂജാദിനമായ 27 ന് രാവിലെ 7മുതൽ 11വരെ നെയ്യഭിഷേകം,​ 11.45ന് ഭസ്മാഭിഷേകം,​ 11.45ന് സമൂഹസദ്യ,​ 12.15ന് കരാക്കെ ഗാനമേള,​ വൈകുന്നേരം 6.45ന് ഭജന,​ 8ന് കോമഡിഷോ.