വാമനപുരം: വാമനപുരം ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2022-23 വർഷം ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി വാമനപുരം കുടുംബരോഗ്യ കേന്ദ്രം, കല്ലറ, കന്യാകുളങ്ങര, പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സേവന വേതന വ്യവസ്ഥകൾ ദേശീയ ആരോഗ്യ മിഷന് സമാനമായിരിക്കും. യോഗ്യതയുള്ള(എ.എം.ബി. ബി.എസ്,റ്റി.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ) ഉദ്യോഗാർത്ഥികൾ 31ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും നേരിട്ടോ തപാൽ മുഖേനയോ വാമനപുരം ബ്ലോക്ക്‌ ഓഫീസിൽ സമർപ്പിക്കണം.