bus-edichu

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് യാത്രക്കാരുമായി തെങ്ങിൽ ഇടിച്ചു നിന്നു. മേലാറ്റിങ്ങൽ പേരാണം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. അറ്റിങ്ങലിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസ് എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു നിൽക്കുകയായിരുന്നു. തെങ്ങിൽ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ സമീപത്തെ വീടും ബസ് തകർക്കുമായിരുന്നു. അപകട സമയത്ത് ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കേറ്റു.