vld-1

വെള്ളറട: നെയ്യാർ ബഫർ സോൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതികഷേധ പ്രകടനവും യോഗവും നടന്നു. പൂച്ചമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം അമ്പൂരി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് കിഫ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടോമി ഇളംതുരുത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കിഫ മാനേജിംഗ് ബോർഡ് മെമ്പർ അഡ്വ: ജോസ് ചെരുവിൽ ഉദ്ഘാടനം ചെയ്തു. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ: ജോണി. കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. നെയ്യാർ ബഫർ സോൺ പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽ നിന്നും പിൻമാറില്ലെന്നും കർഷകരുടെ പ്രശ്നത്തിൽ കിഫ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കോർഡിനേറ്റർ ജോർജ് കുംപ്ലാനി, ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ കാലായിൽ തുടങ്ങിയവർ സംസാരിച്ചു.