തിരുവനന്തപുരം: റീജിയണൽ പി.എഫ് കമ്മിഷണറുടെ നേതൃത്വത്തിൽ പെൻഷൻ അദാലത്തും പി.എഫ് പരാതി പരിഹാര ക്യാമ്പും ജനുവരി 10ന് രാവിലെ 11 മുതൽ ഓൺലൈനായി നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി നേരിട്ടോ തപാലിലോ,​ ഇ-മെയിൽ മുഖേനയോ (ro.tvm@epfindia.gov.in) യു.എ.എൻ/പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ/മൊബൈൽ നമ്പർ എന്നിവ അടക്കം ഡിസംബർ 30ന് മുമ്പ് റീജിയണൽ പി.എഫ് ഓഫീസിൽ ലഭിക്കണം. പരാതിയിൽ പെൻഷൻ അദാലത്ത് / പി.എഫ് അദാലത്ത് എന്ന് പ്രത്യേകം രേഖപ്പെടുത്തണം.