നെടുമങ്ങാട്: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാർക്കുള്ള മത്സര പരീക്ഷ പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, പ്രോജക്ട് ഓഫീസർ മനോജ്‌ എം, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി, കൗൺസിലർമാർ,പരിശീലനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1മണിവരെ നഗരസഭ മിനി ടൗൺഹാളിലാണ് പരിശീലനം നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുളളവർ പരിശീലനാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.