തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലായ ദിവ്യജ്യോതിയുമായി പൊലീസ് സംഘം ശ്യാംലാലിന്റെയും കേസിലെ പ്രധാന പ്രതിയായ ശശികുമാരൻ തമ്പിയുടെയും വീടുകളിലെത്തി തെളിവെടുത്തു. ഒന്നരക്കോടിയോളം രൂപ പലരിൽ നിന്നായി സമാഹരിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതായി ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

പണം കൈമാറിയതിന്റെ വിവരങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂജപ്പുരയിലെ ഒരു കേസിൽ മുൻകൂർ ജാമ്യം നേടിയ ദിവ്യജ്യോതിയെ മറ്റ് കേസുകളിൽ കസ്റ്റഡിയിൽ വാങ്ങാൻ സിറ്റിയിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിക്കും.