കഴക്കൂട്ടം: മേനംകുളം ജ്യോതിസ് സെൻട്രൽ സ്‌കൂളിന്റെ 19ാം വാർഷികാഘോഷം ' നിറക്കൂട് ' ഇന്നും നാളെയും നടക്കും. നിയമസഭ സെക്രട്ടറി എ.എം. ബഷീർ ഉദ്ഘാടനം നിർവഹിക്കും. സിനിമാ താരം സുധീർ കരമന, ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,​ പ്രിൻസിപ്പൽ എൽ. സലിത,​ കോ ഓർഡിനേറ്റർ ലാവണ്യ എസ്. നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടി സിനിമ സംവിധായകൻ ഭദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം നന്ദു,​ രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്‌ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു ദിവസവും വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറും.