
പാലോട്: ആനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അങ്കണവാടി കുട്ടികളുടെ കലോത്സവം (അങ്കണോത്സവം) പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് അനിൽ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർമാരായ റീന, അശ്വതി രഞ്ജിത്ത്, സജീം കൊല്ല, എൻ ശ്രീകല, കവിത പ്രവീൺ, ആർ. അജയകുമാർ, എ ബി കെ നാസർ, പാണയം നിസാർ, എസ് സുമയ്യ, ഷീബ ബീവി, എസ് ഗോപാലകൃഷ്ണൻ, ലീലാമ്മ ടീച്ചർ, എ.എസ്. ഷീജ, ആനന്ദവല്ലി, ഇരിഞ്ചയം സനൽ, ശിശു വികസന പദ്ധതി ഓഫീസർ ജെഷിത. ഇ, സൂപ്പർവൈസർമാരായ ചിത്രകുമാരി, വിദ്യ, പഞ്ചായത്ത് സെക്രട്ടറി സുനിമോൾ, അസിസ്റ്റന്റ് സെക്രട്ടറി പ്രീത, പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഗ്രീഷ്മ ഗിരീഷ്. ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു. കെ. ജേക്കബ് നന്ദി പറഞ്ഞു.