
വിഴിഞ്ഞം : അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ലൈബ്രറി കൗൺസിൽ വിളംബര ജാഥ സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം മേഖല സമിതി കൺവീനർ എസ്.കെ.വിജയകുമാർ ജാഥാ ക്യാപ്ടനായി.സതീഷ് കിടാരക്കുഴി,അഡ്വ.ജയചന്ദ്രൻ,മുത്തുക്കൃഷ്ണൻ,അനിൽകുമാർ,സി.കെ.ബാബു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലായി പങ്കെടുത്തു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ഗോപകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.അംബിക ദാസൻ നാടാർ അദ്ധ്യക്ഷത വഹിച്ചു.