തിരുവനന്തപുരം: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 31ന് ജില്ലയ്‌ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുതിർന്ന ശ്രീനാരായണീയരുടെ യോഗം ആവശ്യപ്പെട്ടു. യൂണിയൻ മുൻ കൗൺസിലർ വി.ആർ. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.എൽ. രമേശ് ബാബു, കരിക്കകം കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.