
സിംഗപ്പൂർ ഗതാഗതമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: തലസ്ഥാനത്തേക്ക് സിംഗപ്പൂർ എയർലൈൻസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് സിംഗപ്പൂർ ഗതാഗത, വ്യോമയാന മന്ത്രി എസ്. ഈശ്വരന് നിവേദനം നൽകി. നാല് ദിവസമായി തിരുവനന്തപുരത്തുള്ള അദ്ദേഹത്തെ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ നേരിട്ട് കണ്ടാണ് നിവേദനം നൽകിയത്.
നിലവിൽ ചെലവുകുറഞ്ഞ സ്‌കൂട്ട് എയർലൈൻസാണ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. എന്നാൽ ഈ എയർവേസിനോട് യാത്രക്കാർക്ക് അത്ര പ്രിയം പോരെന്ന് ഇരുവരും സിംഗപ്പൂർ മന്ത്രിയെ ധരിപ്പിച്ചു. ചേംബർ ഒഫ് കോമേഴ്സ് ഉന്നയിച്ച പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് മന്ത്രി ഈശ്വരൻ ഉറപ്പുനൽകിയതായി രഘുചന്ദ്രൻ നായർ പറഞ്ഞു.