
തിരുവനന്തപുരം: ഏറ്റവും കൂടുതൽ സിറ്റ്‌കോം എപ്പിസോഡുകൾ സംവിധാനം ചെയ്ത് മലയാള ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തതിന് വേൾഡ് റെക്കാഡ്സ് യൂണിയൻ പുരസ്‌കാരം രാജേഷ് തലച്ചിറയ്ക്ക്. കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അളിയൻസ്, ലേഡീസ് റൂം, ഫ്‌ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സുസു എന്നീ പരമ്പരകളിലൂടെയാണ് നേട്ടം കൈവരിച്ചത്.
അയ്യങ്കാളി ഹാളിൽ നടന്ന മീഡിയാസിറ്റി അവാർഡ് ദാന ചടങ്ങിൽ ഉന്നത വിദ്യാഭാസ മന്ത്രി ഡോ.ആർ.ബിന്ദു റെക്കാഡ് സർട്ടിഫിക്കറ്റും പുരസ്കാരങ്ങളും വിതരണം ചെയ്തു. സംവിധായകൻ രാജേച്ച് തലച്ചിറയും, കൗമുദി ടിവിക്കു വേണ്ടി ചീഫ് പ്രൊഡ്യൂസർ എന്റർടെയ്ൻമെന്റ് രാംജി കൃഷ്ണൻ ആർ, ഫ്ളവേഴ്സ് ടി.വിക്കു വേണ്ടി ചീഫ് മാനേജർ രജീഷ് സുഗുണനും അംഗീകാരം സ്വീകരിച്ചു. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സ്, വേൾഡ് റെക്കാഡ്സ് യൂണിയൻ എന്നീ 3 റെക്കോർഡുകളാണ് ഈ സിറ്റ്‌കോമുകളിലൂടെ കരസ്ഥമാക്കിയത്.