തിരുവനന്തപുരം: സഹകരണ ടൂറിസം ഫെഡറേഷനും ( ടൂർഫെഡ് ) വക്കം പലാസോ ഹോട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്‌മസ് പുതുവത്സര ആഘോഷ യാത്രാ പാക്കേജ് ഡിസംബർ 24, 31 തീയതികളിൽ തമ്പാനൂരിൽ നിന്ന് ഉച്ചയ്‌ക്ക് 2ന് ആരംഭിക്കും. മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര, വക്കം കായൽബോട്ടിംഗ്, പൊന്നിൻതുരുത്ത് സന്ദർശനത്തിനുശേഷം വക്കം പലാസോ ഹോട്ടൽ കായൽ തീരത്ത് ഒരുക്കിയിരിക്കുന്ന ക്രിസ്‌മസ് പുതുവത്സര ഈവിൽ പങ്കെടുക്കാം.
ലൈവ് മ്യൂസിക് ഡി.ജെ ബാൻഡ്, ഫയർവർക്‌സ്, ഗാല ഡിന്നർ എന്നിവയാണ് യാത്രികർക്ക് ഒരുക്കിയിരിക്കുന്നത്. ഈ യാത്രാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ പി.കെ. ഗോപകുമാറും വക്കം പലാസോ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ രമേശ് ബാബുവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2724023, 9495405075, 9495445075.