1

വിഴിഞ്ഞം: കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെ ലൈഫ് ഗാർഡുകൾക്ക് ശമ്പളം ലഭിച്ചു. ഇന്നലെ രാവിലെയാണ് ശമ്പളം അക്കൗണ്ടിലെത്തിയത്. സ്‌പാർക്കിൽ ഉൾപ്പെടുത്തിയാണ് ശമ്പളം നൽകുക. സ്‌പാർക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നുവെന്ന കാരണത്താൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയിരുന്നു.

ടൂറിസം സീസൺ ആരംഭിച്ചിട്ടും ലൈഫ് ഗാർഡുമാർക്ക് ശമ്പളമില്ലെന്ന വാർത്ത ചൊവ്വാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ശമ്പളം കിട്ടിയെങ്കിലും റിസ്‌ക് അലവൻസ് വെട്ടിക്കുറച്ചതായി പരാതിയുണ്ട്. 3000 രൂപ നൽകിയിരുന്നിടത്ത് ഇപ്പോൾ 1500 രൂപ മാത്രമാണ് നൽകുന്നതെന്ന് ലൈഫ് ഗാർഡുമാർ പറഞ്ഞു. ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്‌താലെ മുഴുവൻ റിസ്‌ക് അലവൻസ് നൽകാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചതായി ലൈഫ് ഗാർഡുകൾ പറഞ്ഞു.