തിരുവനന്തപുരം: കരൾ സംബന്ധമായ എല്ലാ രോഗങ്ങൾക്കുമായി എസ്.കെ ഹോസ്‌പിറ്റലിൽ 22ന് രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന രക്ത പരിശോധനകൾക്ക് ഇളവുകൾ ഉണ്ടായിരിക്കും. മെഡിക്കൽ ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോക്ടർമാരായ ഡോ.ജി. ജലധരൻ, ഡോ. ഹരീഷ് കരീം, സർജിക്കൽ ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോക്ടർമാരായ ഡോ. ബൈജു സേനാധിപൻ, ഡോ. സുഭാഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 0471 2944444, 3022222.