തിരുവനന്തപുരം; ഭൂമിയും വായുവും സൂര്യനും ചന്ദ്രനും അഗ്നിയുമൊക്കെയടങ്ങുന്ന ഈ പ്രകൃതി മാനവരുടെ മികച്ച ഗുരുനാഥനാണെന്ന് പാലക്കാട് ചിന്മയമിഷനിലെ സ്വാമി അശേഷാനന്ദ പറഞ്ഞു. ഭാഗവത മഹാസത്രത്തിന്റെ ഒമ്പതാം ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
തന്ത്രി ഗോശാല വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തിന് ശേഷം നടന്ന ഭാഗവത പാരായണത്തിൽ രുഗ്മിണി സ്വയംവരവും കുചേലോപാഖ്യാനവും നടന്നു. സത്രപ്രഭാഷണത്തിൽ എം. അരവിന്ദാക്ഷൻ ജരാസന്ധവധവും, വിമൽ വിജയ് രാസക്രീഡയും പള്ളിക്കൽ സുനിൽ സുദാമ ചരിതവും സ്വാമിനി ജ്ഞാനാഭനിഷ്ഠ ശ്രുതിഗീതയും വർണിച്ചു. നാരായണീയ പാരായണത്തിന് ശേഷം എൻ.സോമശേഖരൻ സന്താനഗോപാലവും, പാർത്ഥസാരഥിപുരം വിശ്വനാഥൻ നിമി നവയോഗി സംവാദവും ആലപ്പാട്ട് രാമചന്ദ്രൻ ദേവസ്തുതിയും പ്രൊഫ.പി. ഗീത ഹനുമത് മാഹത്മവ്യവും വിവരിച്ചു. ദീപാരാധനയ്ക്ക് ശേഷം നടന്ന ദാർശിക പ്രഭാഷണം ആർ.രാമചന്ദ്രൻ നായർ നിർവഹിച്ചു. വെള്ളിയാഴ്ചയാണ് സത്രം സമാപിക്കുന്നത്.
മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെ
മാതാവ് പി. സീതാലക്ഷ്മി സത്രവേദിയിൽ
തിരുവനന്തപുരം; ഭഗവാൻ കൃഷ്ണന് പ്രാർത്ഥനാർച്ചന നടത്താൻ മുൻ സ്‌പീക്കറുടെ അമ്മയുമെത്തി. ഭാഗതമഹാസത്രവേദിയിൽ കൃഷ്ണ സ്തുതി ആലപിച്ചാണ് മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണന്റെ അമ്മ പി. സീതാലക്ഷ്മി സംഗീതാർച്ചന നടത്തിയത്. ശ്രീകൃഷ്‌ണ ഭക്തയാണ് സീതാലക്ഷ്മി.
സത്രത്തിൽ ഇന്ന്
വിഷ്ണു സഹസ്രനാമം ( പുലർച്ചെ 4ന്), ഭാഗവത പാരായണം ( 4- 8), പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ( അവധൂതഗീത- 8.30), ശ്രീ ചെങ്കൽ സുധാകരൻ ( ബദ്ധനും മുക്തനും - 9.30), ഗുരുവായൂർ പ്രഭാകർജി ( സത്സംഗമഹിമ 10.30), ഡോ. പൂജപ്പുര കൃഷ്ണൻ നായർ ( ഹംസഗീത- 11.30 ), കെ ജയചന്ദ്രബാബു, ചെയർമാൻ ഭാരതീയ പരിഷത്ത് (ഭക്തിയോഗം- 1.30), വിജയലക്ഷ്മി, എറണാകുളം( വിഭൂതിയോഗം വർണാശ്രമധർമ്മങ്ങൾ - 2.30), എൻ. ശ്രീറാം നമ്പൂതിരി , ഗുരുവായൂർ ( ജ്ഞാന കർമ്മ ഭക്തിയോഗങ്ങൾ - 3.30), ഹരിശഹങ്കർ റാന്നി ( ഭിക്ഷുഗീത 4.30), ഡോ. ധർമ്മാനന്ദ സ്വാമികൾ നിലമ്പൂർ ( ബ്രഹ്മൈവ നാപര: 6.30), ജ്യോതിസ് വടക്കൻ പറവൂർ ( ശ്രീലളിതാ സഹസ്രനാമം - 7.30).