
വെമ്പായം:ജൻഡർ ബഡ്ജറ്റിംഗ് സംബന്ധിച്ച് കേരളത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് പഠിക്കാനായി പഞ്ചാബ് ഒഫീഷ്യൽ ടീം മാണിക്കൽ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.വനിതാ ശാക്തീകരണത്തിനും സാമൂഹ്യനീതി രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളെ നേരിട്ടു കണ്ടറിയുന്നതിന് ഏറ കട്ടയ്ക്കാൽ തരിശ് ഭൂമി നെൽകൃഷി,ആലിയാട് അങ്കണവാടി, കോലിയക്കോട് കുടുംബാരോഗ്യ കേന്ദ്രം, കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾ,ഹരിത കർമ്മ സേന എം.സി.എഫ് എന്നിവ സംഘം സന്ദർശിച്ചു.40 മേൽ പ്രായമുള്ള സ്ത്രീകളുടെ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ സംബന്ധിച്ച നൂതന ആശയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അവതരിപ്പിച്ചു.സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജോസഫൈൻ ,ജോയിന്റ് ഡയറക്ടർ ജഗൽ കുമാർ,ഡെപ്യൂട്ടി ഡയറക്ർ എം.ഹുസൈൻ, വിൻസെന്റ് സെബാസ്റ്റ്യൻ,റിസർച്ച് ഓഫീസർ അനില എന്നിവരും പഞ്ചാബ് ടീംമിനൊപ്പം ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, വൈസ് പ്രസിഡന്റ് ലേഖകുമാരി, വികസന സ്റ്റാ ൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹീറത്ത് ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ ,പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അനില, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.എൻ.ഹരികുമാർ, ഹരിത കേരള മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ വി.രാജേന്ദ്രൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ,സ്ഥാപനതല മേധാവികൾ,കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.