കിളിമാനൂർ:പനപ്പാംകുന്ന് ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളിബാൾ ക്ലബ് നടത്തിയ വോളിബാൾ ടൂർണമെന്റിൽ വൈ.എ.എസ്.സി ക്ലബ് വെള്ളല്ലൂർ ജേതാക്കളായി. വിജയികൾക്ക് 15000 രൂപ ക്യാഷ് അവാർഡും,ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫികളും,അനിൽ തറട്ടയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.റണ്ണേഴ്സ് അപ്പിന് 10000 രൂപ ക്യാഷ് അവാർഡും ഓമന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.. ശ്രീകണ്ഠ കുറുപ്പ് അനുസ്മരണ സമ്മേളനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി.ആർ മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.ബേബി സുധ വിശിഷ്ടാതിഥിയായി.ബ്ലോക്ക് മെമ്പർ ബെൻഷ ബഷീർ,മടവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ ഫൗണ്ടേഷൻ പ്രസിഡന്റ് എ.വിജയൻ നായർ,കെ ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ,എൻ.വിജയകുമാർ,എം.ജി.മോഹൻദാസ്,പി.ഉണ്ണിക്കൃഷ്ണക്കുറുപ്പ്,ആദർശ് ഗോപൻ എന്നിവർ സംസാരിച്ചു.ഫൗണ്ടേഷൻ രക്ഷാധികാരി റ്റി .ശശാങ്കക്കുറുപ്പ്,ട്രഷറർ കെ.ബി.സുനിൽ കുമാർ,മഞ്ജു ശ്രീകണ്ഠക്കുറുപ്പ്, സിന്ധു അനിൽ എന്നിവർ പങ്കെടുത്തു.