തിരുവനന്തപുരം : ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പത്തൊമ്പതാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം ബാലരാമപുരം കൽപ്പടിയിൽ ഹാളിൽ ജനുവരി 14, 15 തീയതികളിൽ നടക്കും.പ്രതിനിധി സമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ് കുമാർ സെക്രട്ടേറിയറ്റ് അംഗങ്ങളായ കുട്ടപ്പൻ ചെട്ടിയാർ,ബൈജു മേനാച്ചേരി,പ്രകാശ് മൈനാഗപ്പള്ളി,ജഗതി രാജൻ,അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാഹരി, ടി.യു.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, എ.ഐ.വൈ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി വിനീത് സുകുമാരൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. ജില്ലയിൽ നിന്നുള്ള എൺപത് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.